
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ യോഗാദിനാചരണത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെള്ളിയാഴ്ച യോഗ ദിനാചരണം നിര്‍ത്തിവച്ചു. വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി കാട്ടിയെന്നാണ് പുറത്തുവരുന്ന വിവരം.
നീറ്റ്, യുജിസി-നെറ്റ് എന്നിവയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന അഴിമതികള്‍ക്കെതിരെമുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
യുജിസി-നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പരാജയമാണെന്നും അതിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ രൂപീകരിക്കുമെന്നും വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കവെ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.