വാഹനാപകടം; ‘ബ്ലാക്ക് പാന്തര്‍’ താരം ക്യാരി ബെര്‍നന്‍സിന് ഗുരുതര പരിക്ക്

ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയയാ നടി കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്ററന്റിന്റെ പുറത്തെ ഏരിയയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താരത്തിന് നേരേ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കാരി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റ് ഒന്‍പതോളം പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ ക്യാരിയുടെ ശരീരത്തില്‍ മൂന്ന് ഭാഗത്ത് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. പല്ലുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പുറത്തു പോകുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോകാറുണ്ടെങ്കിലും അപകടം നടക്കുന്ന സമയത്ത് കുഞ്ഞ് കൂടെയുണ്ടായിരുന്നില്ല.

More Stories from this section

family-dental
witywide