
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌ഫോടനം. പ്രശാന്ത് വിഹാറില്‍ പിവിആര്‍ തിയറ്ററിനു സമീപം രാവിലെ 11.48നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. പൊലീസും എന്‍ഐഎയും ഫൊറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തുകയാണ്.
സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ജീവഹാനിയോ പരുക്കുകളോ ഇല്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുമ്പ് പ്രശാന്ത് നഗറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപം ഇത്തരത്തില്‍ സ്‌ഫോടനമുണ്ടായിരുന്നു. എന്നാല്‍ അത് ആസൂത്രിത സ്‌ഫോടനമല്ലെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.