‘ആഭ്യന്തര കാര്യങ്ങളിൽ നഗ്നമായ ഇടപെടൽ’; കെജ്രിവാളിനെ പിന്തുണച്ച ജർമനിക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള ജർമനിയുടെ പരാമർശത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ജർമ്മൻ വിദേശകാര്യ വക്താവിൻ്റെ പരാമർശം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നഗ്നമായ ഇടപെടലാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്നായിരുന്നു ജർമൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇതിനാണ് ഇന്ത്യ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

ഔദ്യോഗിക പ്രതിഷേധം അറിയിക്കാൻ ജർമൻ എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജോർജ്ജ് എൻസ്‌വെയ്‌ലറെ വിദേശകാര്യ മന്ത്രാലയം ഇന്ന് വിളിച്ചിരുന്നു.

“ഇത്തരം പരാമർശങ്ങൾ ഞങ്ങളുടെ അധികാരപരിധിയിലുള്ള ഇടപെടലും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുന്നതുമാണ്,” യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

“ഇന്ത്യ നിയമവാഴ്ചയുള്ള ഊർജ്ജസ്വലവും ശക്തവുമായ ജനാധിപത്യമാണ്. രാജ്യത്തെ എല്ലാ കേസുകളിലുമെന്നപോലെ, ജനാധിപത്യ ലോകത്തെ മറ്റിടങ്ങളിലെയും പോലെ, ഈ വിഷയത്തിൽ നിയമം അതിൻ്റേതായ വഴി സ്വീകരിക്കും. പക്ഷപാതപരമായ അനുമാനങ്ങൾ തീർത്തും അനാവശ്യമാണ്,” പ്രസ്താവനയിൽ പറഞ്ഞു.

https://twitter.com/MEAIndia/status/1771452420108804404

ഡൽഹി മുഖ്യമന്ത്രിയുടെ ഇഡി അറസ്റ്റിനെ കുറിച്ച് ജർമൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ കെജ്രിവാളിന് നീതിയുക്തമായ വിചാരണ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടത്. കേസ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട ആദർശങ്ങൾ ഇക്കാര്യത്തിലും നടപ്പാക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഫിഷർ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide