നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-25 പ്രവർത്തന വർഷത്തെ ട്രസ്റ്റി ബോർഡ് ചുമതലയേറ്റു. ട്രസ്റ്റി അംഗങ്ങൾ ചേർന്ന് ട്രസ്റ്റി ബോർഡ് ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായരെയും റിക്കോർഡിംഗ് സെക്രട്ടറിയായി റോക്ക്‌ലാന്റില്‍ നിന്നുള്ള ജി. കെ. നായരെയും തെരഞ്ഞെടുത്തു. ഉണ്ണികൃഷ്ണ മേനോൻ, രാമചന്ദ്രൻ നായർ, വനജ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചേർന്ന് പൂർണ സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റുകൊണ്ട് ട്രസ്റ്റി ബോർഡ് ചെയർമാൻ ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.