ഗാസയിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന

ഗാസയിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

ഷാനി ലൂക്ക്, അമിത് ബുസ്കില, ഇറ്റ്സാക്ക് ഗെലറെൻ്റർ എന്നിവരുടെ മൃതദേഹങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒക്‌ടോബർ 7നു തന്നെ അവർ കൊല്ലപ്പെട്ടുവെന്നും അവരുടെ അവശിഷ്ടങ്ങൾ ഗാസയിലേക്ക് തിരികെ കൊണ്ടു പോയെന്നും ഐഡിഎഫ് അറിയിച്ചു.ഹമാസ് തുരങ്കത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൃദയഭേദകമാണ് വാർത്തയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു .“ഞങ്ങളുടെ എല്ലാ ബന്ദികളുകളെയും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒരുപോലെ ഞങ്ങൾ തിരികെ നൽകും,” അദ്ദേഹം പറഞ്ഞു.

ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1,200 ഓളം പേർ കൊല്ലപ്പെടുകയും 252 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഗാസയിൽ കസ്റ്റഡിയിലെടുത്ത “ഭീകരരെ ചോദ്യം ചെയ്തതിൽ” നിന്ന് ലഭിച്ച രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ബന്ദികളുടെ മൃതദേഹങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്ന് ഐഡിഎഫ് പറഞ്ഞു. രാത്രിയിൽ നടന്ന ഓപ്പറേഷനിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ട മൂന്നു പേരും തെക്കൻ ഇസ്രായേലിലെ നോവ ഫെസ്റ്റിവലിൽ പങ്കെടുത്തവരാണ്. ഫെസ്റ്റിവൽ വേദിക്ക് അടുത്തു വച്ചു തന്നെ മൂവരും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് ഗാസയിലേക്ക് കടത്തിയത്. അന്ന് നോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത 360 പേർ കൊല്ലപ്പെട്ടിരുന്നു.

ഹമാസ് ബന്ദികളാക്കിയ 252 പേരിൽ 105 പേരെ വിട്ടയച്ചിരുന്നു. നവംബറിൽ സമ്മതിച്ച കരാർ പ്രകാരം, ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് പകരമായി 105 ബന്ദികളെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും ഹമാസ് മോചിപ്പിച്ചു. 125 ഓളം ബന്ദികളെ കുറിച്ച് വിവരമില്ല, മറ്റുള്ളവരെ മോചിപ്പിക്കുകയോ രക്ഷപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇവരിൽ എത്രപേർ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമല്ല.

ഐഡിഎഫിൻ്റെ പ്രഖ്യാപനത്തെത്തുടർന്ന്, തങ്ങൾ തടവിലാക്കിയവർ മടങ്ങി എത്തണമെങ്കിൽ ഇസ്രയേൽ തടവിലാക്കിയ പലസ്തീൻകാരെ വിട്ടയക്കണമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ ചർച്ചകൾ കെയ്റോയിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 35,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, കൂടുതലും സാധാരണക്കാർ

Bodies of 3 Israel hostages recovered from Gaza says IDF

More Stories from this section

family-dental
witywide