
ന്യൂഡല്‍ഹി: യുകെയില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. സ്‌കോട്‌ലന്‍ഡില്‍ കാണാതായ 22കാരിയായ സാന്ദ്ര സാജു എന്ന യുവതിയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ്.
ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്നു സാന്ദ്ര. വിദ്യാര്‍ഥി വിസയില്‍ കഴിഞ്ഞ വര്‍ഷമാണ് സാന്ദ്ര യുകെയില്‍ എത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് സാന്ദ്ര സാജുവിനെ കാണാതായത്. ഇതിന് സമീപ ഗ്രാമപ്രദേശമായ ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.