എഞ്ചിനു തീപിടിച്ചു; അറ്റ്ലസ് എയർ വിമാനം മയാമിയിൽ തിരിച്ചിറക്കി

മയാമി: പറക്കുന്നതിനിടെ എഞ്ചിനുകളില്‍ ഒന്നിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് അറ്റ്ലസ് എയറിന്റെ വിമാനം മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അറ്റ്‌ലസ് എയര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സംഭവം.

വിമാനത്തിനുണ്ടായ തകരാറിനെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

എഞ്ചിന് തീപ്പിടിച്ച നിലയില്‍ നിലത്തിറങ്ങാന്‍ ശ്രമിക്കുന്ന അറ്റ്‌ലസ് എയര്‍ വിമാനത്തിന്റേതെന്ന് അവകാശപ്പെടുന്ന നിരവധി വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍നിന്ന് തീജ്വാലകള്‍ പുറത്തേക്ക് വമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ബോയിങ് 747-8 വിമാനമാണ് അപകടത്തില്‍ പെട്ടത്.

More Stories from this section

family-dental
witywide