
കണ്ണൂര്‍ : പാനൂരില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. അര്‍ധരാത്രിയിലാണ് റോഡില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ബോംബെറിഞ്ഞതെന്നാണ് സംശയം. പാനൂര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മാസങ്ങള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് സ്ഫോടനം നടന്നിരുന്നു. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.