
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ബോംബ ഭീഷണി ഇ-മെയിലുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച സുരക്ഷ ഇരട്ടിയാക്കി. ജയ്പൂര്‍, കാണ്‍പൂര്‍, ഗോവ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
ബോംബ് ഭീഷണി ഇ-മെയിലുകള്‍ വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇമെയില്‍ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നിലധികം വിമാനത്താവളങ്ങള്‍ക്ക് സമാനമായ ഇമെയിലുകള്‍ കഴിഞ്ഞ ദിവസം ലഭിക്കുകയും പിന്നീടത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ സംഭവം.