
ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ ‘രാം ജാനകി’ ക്ഷേത്രത്തിന് ബോംബ് ഭീഷണി. രാമക്ഷേത്ര ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവം. ക്ഷേത്ര മതിലുകളിലാണ് അജ്ഞാതര്‍ ഭീഷണി പോസ്റ്ററുകള്‍ പതിപ്പിച്ചത്. ചില പോസ്റ്ററുകള്‍ ക്ഷേത്ര മതിലുകളില്‍ ഒട്ടിച്ച നിലയിലും, ബാക്കിയുള്ളവ ക്ഷേത്ര പരിസരത്ത് പലയിടത്തായി ചിതറി കിടക്കുന്ന നിലയിലുമായിരുന്നു. രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് ഭീഷണി സന്ദേശം അടങ്ങുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയത്.
രാമക്ഷേത്ര ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവം. ‘രാം ജാനകി’ ക്ഷേത്രത്തിന്റെ ട്രസ്റ്റി കൂടിയായ ബിജെപി നേതാവ് രോഹിത് സാഹുവിനും ബോംബ് ഭീഷണി ഉയര്‍ത്തുന്ന കത്ത് ലഭിച്ചിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. ഇതിനു പിന്നാലെ ക്ഷേത്രത്തിന് ചുറ്റും സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.










