
“ക്രോമിംഗ്” എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ചലഞ്ചിന്റെ ഭാഗമായ യുകെ സ്വദേശിയായ 11 വയസുകാരൻ വിഷ രാസവസ്തുക്കൾ അകത്തുചെന്ന് മരിച്ചു. സോഷ്യൽ മീഡിയ കമ്പനി അടച്ചുപൂട്ടണമെന്നും 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ പ്രവേശനം അനുവദിക്കരുതെന്നും കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
ടൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ട് പ്രകാരം, ടോമി-ലീ ഗ്രേസി ബില്ലിംഗ്ടൺ എന്ന 11കാരന്, ശനിയാഴ്ച ലങ്കാസ്റ്ററിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എയ്‌റോസോൾ ക്യാനുകൾ, നെയിൽ പോളിഷ് റിമൂവർ, പെയിൻ്റ് ലായകങ്ങൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവ പോലുള്ള സാധാരണ വീട്ടുപകരണങ്ങളിൽ നിന്നുള്ള പുക ശ്വസിക്കുന്നതാണ് ക്രോമിംഗ് ചാലഞ്ച്. ചാലഞ്ചിന്റെ ഭാഗമായി ഈ പ്രക്രിയയും അതിന്റെ അനന്തരഫലങ്ങളും ഓൺലൈനിൽ പോസ്റ്റുചെയ്യും.
ഇത് ഗുരുതരമായ മസ്തിഷ്കാഘാതം, ശ്വാസംമുട്ടൽ, ഹൃദയാഘാതം എന്നിയ്ക്ക് കാരണമാകാം. ക്രോമിങ് ലോകമെമ്പാടുമുള്ള നിരവധി കൗമാരക്കാരുടെ മരണത്തിന് കാരണമായിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലെ ക്രോമിംഗ് വീഡിയോകളുടെ ജനപ്രീതി വർധിക്കുകയാണ്.















