സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സര്‍ജറി ചെയ്തു; ആരോഗ്യം മോശമായ ബ്രസീലിയന്‍ ഗായിക അന്തരിച്ചു

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി അന്തരിച്ചു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങള്‍ ചെറുതാക്കാനും വേണ്ടിയുള്ള സര്‍ജറിയാണ് 42കാരിയായ ഡാനി ലി ചെയ്തത്. സര്‍ജറിക്ക് ശേഷം അവസ്ഥ സങ്കീര്‍ണ്ണമാകുകയും മരിക്കുകയുമായിരുന്നു. സര്‍ജറിക്കിടയില്‍ തന്നെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയിരുന്നു.

ഡാനി ലി ക്ക് ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.സംഗീതരംഗത്ത് ഏറെ സജീവമായിരുന്ന ഡാനി തന്റെ അഞ്ചാം വയസിലാണ് സംഗീതം അഭ്യസിച്ചു തുടങ്ങുന്നത്. പിന്നീട് ടാലന്റ്-റിയാലിറ്റി ഷോകളിലും ശ്രദ്ധേയായി. ‘ഐ ആം ഫ്രം ദ് ആമസോണ്‍’ എന്ന ആല്‍ബമാണ് ഡാനിയെ ലോകപ്രശസ്തയാക്കിയത്.

More Stories from this section

family-dental
witywide