Breaking News: ന്യൂയോർക്കിൽ വിമാനങ്ങൾ കൂട്ടിയിടിയുടെ വക്കിൽ; രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിൽ രണ്ട് പാസഞ്ചർ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പോലീസ് ഡാഷ്-ക്യാമറ വീഡിയോയിൽ പതിഞ്ഞിരിക്കുന്നത്. സിറക്യൂസിൽ നിന്നും പറന്നുയർന്ന വിമാനവും ന്യൂയോർക്ക് വിമാനത്താവളത്തിൽ ലാൻഡിങ്ങിനൊരുങ്ങുന്ന വിമാനവുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.

വിമാനങ്ങൾ പരസ്പരം കൂട്ടിമുട്ടുമെന്ന് തോന്നുംവിധം അടുത്തുവന്നിരുന്നു. 700 മുതൽ 1000 മീറ്റർ വരെ മാത്രം അകലത്തിലായിരുന്നു വിമാനങ്ങൾ സ്ഥിതി ചെയ്തിരുന്നത്. രണ്ട് വിമാനങ്ങളും മിത്സുബിഷി CRJ-900LR ആയിരുന്നു.

ലോസ് ഏഞ്ചൽസിൽ നിന്നും ടേക്ക് ഓഫ് ചെയ്ത മറ്റൊരു വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നതിന് ശേഷം ചക്രം ഊരിപ്പോയതായും റിപ്പോർട്ട് ഉണ്ട്.

More Stories from this section

family-dental
witywide