കല്യാണത്തിന് കൃത്യസമയത്ത് മണ്ഡപത്തിലെത്തണം; സര്‍വ്വാഭരണ വിഭൂഷിതയായി നവ വധു നേരെ മെട്രോയിലേക്ക്

കഴിഞ്ഞ ദിവസം മെട്രോയില്‍ കയറിയ യാത്രക്കാര്‍ക്ക് കൗതുകമായത് സര്‍വ്വാഭരണ വിഭൂഷിതയായ ഒരു നവ വധുവാണ്. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഈ കാഴ്ചയാണ്. ബെംഗളൂരുവിലാണ് സംഭവം നടന്നത്. സ്വന്തം കല്യാണത്തിന് സമയം തെറ്റാതെ മണ്ഡപത്തിലെത്താന്‍ കാറില്‍ പോയാല്‍ നടക്കില്ലെന്ന ബോധ്യമായ നവ വധു ടിക്കറ്റെടുത്ത് നേരെ മെട്രോയില്‍ കയറി. സുഖമായി കൃത്യസമയത്ത് മണ്ഡപത്തിലുമെത്തി.

ബെംഗളൂരുവിലെ ട്രാഫിക്കില്‍ കുടുങ്ങാതെ വിവാഹ ദിനം അണിഞ്ഞൊരുങ്ങി വധു നേരെ കയറിയത് മെട്രോയിലേക്കാണ്. മെട്രോ ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറിയ വധു യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു വധുവിന്റെ മെട്രോ യാത്ര. ട്രാഫിക്കില്‍ കുടുങ്ങിയില്ലെന്ന് മാത്രമല്ല കൃത്യ സമയത്ത് വധു മണ്ഡപത്തില്‍ ഹാജരാവുകയും ചെയ്തു.

എക്സിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ വധുവിനെയും കുടുംബത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. വധു മിടുക്കിയാണ് എന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. അതേസമയം ബെംഗളൂരുവില്‍ തുടരുന്ന ട്രാഫിക് ബ്ലോക്കില്‍ സര്‍ക്കാരിനെ വിര്‍ശിച്ചും വീഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്.