ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ബ്രിജിറ്റ് ഗാര്‍ഷ്യയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇക്വഡോര്‍: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ബ്രിജിറ്റ് ഗാര്‍സിയയെ ഞായറാഴ്ച രാവിലെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഒരു ചെറിയ തീരദേശ നഗരമായ സാന്‍ വിസെന്റിലെ മേയറായിരുന്നു 27 കാരിയായ ബ്രിജിറ്റ് ഗാര്‍സിയ. കാറില്‍ മേയര്‍ക്കൊപ്പം അവരുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയ്റോ ലൂറിനെന്ന ഉദ്യോഗസ്ഥനെയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

സാന്‍ വിസെന്റിലേക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ സഹായിക്കുന്നതിനായി ബ്രിജിറ്റ് കഴിഞ്ഞ ആഴ്ചകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ബ്രിജിറ്റിന്റെ സംസ്‌കാരം ചൊവ്വാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

അഴിമതിയും അരാജകത്വവും കൊടികുത്തി വാഴുന്ന ഇക്വഡോറില്‍ ആക്രമങ്ങളും കൊലപാതങ്ങളും തുടര്‍ക്കഥയാണ്. മയക്കുമരുന്ന് കടത്തും മാഫികള്‍ തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. ‘ഫിറ്റോ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജോസ് അഡോള്‍ഫോ മസിയാസ് ഗ്വായാക്വിലിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരിയില്‍ ഇക്വഡോര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നൊബോവ രാജ്യത്തുടനീളമുള്ള അക്രമങ്ങളെ അടിച്ചമര്‍ത്താനും അക്രമികള്‍ക്കെതിരെ സര്‍ശന നടപടിയെടുക്കാനും സൈന്യത്തോട് ഉത്തരവിട്ടിരുന്നു. ഉത്തരവിന് രണ്ടാഴ്ചയ്ക്കുള്ളില്‍ 2,000 ത്തിലധികം ആളുകളെ തടവിലാക്കുകയും ചെയ്തിരുന്നു. അതേസമയം, ഇക്വഡോറിന്റെ തെരുവുകളില്‍ ഭീകരത പടര്‍ന്നു പിടിക്കുമ്പോള്‍ സായുധ സേനകള്‍ പോലും ഭീതിയിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Brigitte Garcia, Ecuador’s youngest mayor, has been found shot dead

More Stories from this section

family-dental
witywide