
ലണ്ടന്‍: ലണ്ടനില്‍ നിന്ന് പ്രാഗിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം കോക്പിറ്റില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തിരിച്ച് അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഞായറാഴ്ച രാവിലെ 7.25 ന് ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാവിലെ 10 മണിക്ക് ശേഷം പ്രാഗില്‍ എത്തേണ്ടതായിരുന്നു. പക്ഷേ പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ കോക്പിറ്റില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനം ഹീത്രൂവിലേക്ക് തിരിച്ച് പറന്ന് രാവിലെ 8.41ന് ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ നിരവധി ഫയര്‍ എഞ്ചിനുകള്‍ കുതിച്ചെത്തുകയും അടിയന്തരസാചഹര്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
അടിയന്തര ലാന്‍ഡിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ പ്രാഗിലെത്തിക്കും.
ഇഷ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച ഹീത്രൂവില്‍ നിന്നുള്ള മൂന്ന് ഡസനിലധികം വിമാനങ്ങള്‍ എയര്‍ലൈന്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ സംഭവം. ഇന്നലെ ഹീത്രൂവില്‍ വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പൈലറ്റ് വീണ്ടും പറന്നുയരാന്‍ നിര്‍ബന്ധിതനായി.
ഫ്‌ലൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള ഡാറ്റ പ്രകാരം ഞായറാഴ്ച നിരവധി വിമാനങ്ങള്‍ ലാന്‍ഡിഗും പാതയും മാറ്റിയിട്ടുണ്ട്.