കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ : ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ അതിവേഗം പടരുന്ന കാട്ടുതീ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ശക്തമായ കാറ്റുള്ളതിനാല്‍ തീയെത്തുടര്‍ന്നുണ്ടായ പുക ആല്‍ബര്‍ട്ടയിലേക്ക് എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് അവശേഷിക്കുന്ന എല്ലാ താമസക്കാരോടും ഉടന്‍ ഒഴിഞ്ഞുപോകാന്‍ കനേഡിയന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ച ആരംഭിച്ച തീപിടുത്തം ശനിയാഴ്ചയോടെ ഏകദേശം ഇരട്ടിയായി 17 ചതുരശ്ര കിലോമീറ്ററിലേക്ക് പടര്‍ന്നു. ബ്രിട്ടീഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസ് മാപ്പുകള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഫോര്‍ട്ട് നെല്‍സന്റെ നഗരപരിധിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് തീ ആളിപ്പടരുന്നതായി വിവരം നല്‍കുന്നു.