യുക്രൈനുമായുള്ള യുദ്ധത്തിനിടെ ബ്രിട്ടീഷ് സൈനികൻ റഷ്യയുടെ പിടിയിൽ! നാറ്റോയിൽ ആദ്യം ആക്രമിക്കുക ബ്രിട്ടനെയായിരിക്കുമെന്ന് മുന്നറിയിപ്പ്

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ബ്രിട്ടീഷ് സൈനികനെ പിടികൂടിയതായി റഷ്യ. നാറ്റോ സഖ്യത്തിന് എതിരെ ഒരാക്രമണത്തിന് തുനിഞ്ഞാല്‍ ആദ്യം ചാമ്പലാക്കാന്‍ പോകുന്ന രാജ്യം ബ്രിട്ടനായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതു സംബന്ധമായ റിപ്പോര്‍ട്ട് കൈമാറിയെന്നും വാർത്ത പുറത്തുവന്നു. ഇറാന്‍ അനുകൂല ഗ്രൂപ്പായ ഹൂതികള്‍ക്ക് കൂടുതല്‍ ആധുനിക ആയുധങ്ങള്‍ നല്‍കി, ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പ്രധാന നാറ്റോ രാജ്യങ്ങളുടെയും രാജ്യങ്ങളുടെയും കപ്പലുകള്‍ ആക്രമിക്കാനും റഷ്യ ഇടപെടല്‍ നടത്തുന്നതായാണ് അമേരിക്ക ആരോപിച്ചു.

റഷ്യയിലേക്ക് ദീര്‍ഘദൂര മിസൈല്‍ അയക്കാന്‍ യുക്രെയിന് ബ്രിട്ടണ്‍ അനുമതി നല്‍കിയതും തുടര്‍ന്ന് യുക്രെയിന്‍ അത് പ്രയോഗിച്ചതുമാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്. ഇതിനിടെ, 2023 വരെ ബ്രിട്ടീഷ് ആര്‍മിയില്‍ സിഗ്‌നല്‍മാനായി സേവനമനുഷ്ഠിച്ച ജെയിംസ് സ്‌കോട്ട് റൈസ് ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍ റഷ്യ പുറത്ത് വിട്ടു. റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. വിദേശ റിക്രൂട്ട്മെന്റുകള്‍ അടങ്ങുന്ന യുക്രെനിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പോരാടുന്നതിനിടെയാണ്, ബ്രിട്ടീഷുകാരന്‍ പിടിക്കപ്പെട്ടിരിക്കുന്നത്.

Russia warns Britain

More Stories from this section

family-dental
witywide