ആലപ്പുഴയിൽ സഹോദരിയെ കൊലപ്പെടുത്തി, വീടിനുള്ളിൽ കുഴിച്ചുമൂടി; സഹോദരൻ പിടിയിൽ

ആലപ്പുഴ: മാരാരിക്കുളത്ത് നാടിനെ ഞെട്ടിച്ച് കൊലപാതകം. സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ സഹോദരൻ പിടിയിൽ. പൂങ്കാവ് വടക്കൻ പറമ്പിൽ റോസമ്മയെയാണ് സഹോദരൻ ബെന്നി കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. റോസമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

റോസമ്മ രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും ഇതിലെ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. റോസമ്മയെ 18 -ാം തീയതി മുതലാണ് കാണാതായത്. പിന്നീട് ബെന്നി തന്നെ സഹോദരിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുഴിച്ചു പരിശോധിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

Brother arrested for alappuzha rosamma murder case

More Stories from this section

family-dental
witywide