ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മസ്കറ്റ്​: ഒമാനിലെ ഖസബിലുണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട്​ സ്വദേശികളായ രണ്ട്​ കുട്ടികള്‍ മരണപ്പെട്ടു. മാതാപിതാക്കള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട്​ നരിക്കുനി പുല്ലാളൂർ സ്വദേശി തച്ചൂർ ലുഖ്മാനുൽ ഹക്കീമിന്‍റെ മക്കളായ ഹൈസം മുഹമ്മദ് (ഏഴ്​), ഹാമിസ് മുഹമ്മദ് (നാല്​) എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്ച ഉച്ചക്ക്​ രണ്ട്​ മണിയോടെയായിരുന്നു ദാരുണമായ സംഭവം. ചെറിയ പെരുന്നാൾ അവധി ആഘോഷത്തിന്റെ ഭാഗമായി ബോട്ടിങ്ങിന് എത്തിയതായിരുന്നു കുടുംബം.

More Stories from this section

family-dental
witywide