
2024-ലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ്‌സ് ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ച്, ലണ്ടനിലെ ബ്രൂണേൽ യൂണിവേഴ്‌സിറ്റിയിലെ ടിയാംഗ ൻഗാലെയും വിശാൽ ഉദയ കുമാറും. ലണ്ടനിലെ ബ്രൂണേൽ യൂണിവേഴ്സ്റ്റിയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ വിശാൽ മലയാളിയാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. അർച്ചൽ സ്വദേശിയാണ് വിശാൽ.
“എന്നെ ചേർത്തു പിടിച്ചതിന് മുഴുവൻ ബ്രൂണേൽ സോഷ്യൽ വർക്ക് ടീമിനും ഞാൻ നന്ദി പറയുന്നു,” വിശാൽ പറഞ്ഞു. “ഡോ യോഹായി ഹക്കാക്ക്, മിസ് അഡ്രിയൻ ഫിഞ്ച് കാഴ്ചപ്പാടിന് ഞാൻ നന്ദി പറയുന്നു എന്നിവർക്ക് പ്രത്യേകം നന്ദി പറയുന്നു. ഈ അവാർഡ് നോമിനേഷൻ വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ തിരിച്ചറിയുന്നു.”
എസ്എഫ്ഐ, യുണൈറ്റഡ് കിംഗ്ഡം കമ്മിറ്റി (എസ്എഫ്ഐ യുകെ) അംഗവും യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിൻ്റെ വിദ്യാർത്ഥി പ്രതിനിധിയുമാണ് വിശാൽ. ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും ഈ നിമിഷത്തിൽ തൻ്റെ ചിന്തകളും പ്രവർത്തനങ്ങളും വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്ന് വിശാൽ പറഞ്ഞു.
മുൻ അവാർഡ് ജേതാക്കൾ, സാമൂഹിക പ്രവർത്തകർ, വ്യവസായ പ്രമുഖർ, സാമൂഹിക പ്രവർത്തനത്തിൽ പരിചയം ഉള്ളവർ എന്നിവരുൾപ്പെടെ സ്വതന്ത്ര വിധികർത്താക്കളുടെ പാനലുകളാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡുകൾ ഇംഗ്ലണ്ടിലെ സാമൂഹിക പ്രവർത്തനത്തിനുള്ള ഏക ദേശീയ അവാർഡ് ഇവൻ്റാണ്. എല്ലാ വർഷവും നൂറുകണക്കിന് എൻട്രികളാണ് ഇതിലേക്ക് ലഭിക്കുന്നത്.









