Budget 2024: വില കുറയുന്നവയും കൂടുന്നവയും, ഒറ്റനോട്ടത്തില്‍

ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളിലെ ബിസിഡി 15 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, സര്‍ക്കാര്‍ ഇപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6% ആയി കുറയ്ക്കുകയും ചെയ്തു. ഇതോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയും. ഇതുകൂടാതെ തുകല്‍, പാദരക്ഷകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു.

വിലകുറയുന്നവ

സ്വര്‍ണ്ണം
വെള്ളി
പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചു
മൊബൈല്‍ ചാര്‍ജര്‍
കാന്‍സര്‍ മരുന്നുകള്‍
മത്സ്യ ഭക്ഷണം
തുകല്‍ ഉല്‍പ്പന്നങ്ങള്‍
രാസ പെട്രോകെമിക്കല്‍
പിവിസി ഫ്‌ലെക്‌സ് ബാനര്‍

വില കൂടുന്നവ

പിവിസി, ഫ്‌ലക്‌സ്ബാനറുകള്‍ക്ക് തീരുവ കൂട്ടി (10%-25%)

സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല