
ബെയ്ജിംഗ്: വടക്കന്‍ ചൈനയില്‍ എക്സ്പ്രസ് വേ ടണലിനുള്ളില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് ദാരുണാന്ത്യം. 37 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് ശേഷമാണ് അപകടം നടന്നത്.
51 പേരുമായി പോവുകയായിരുന്ന ബസ് തുരങ്കത്തിന്റെ ഉള്‍വശത്തെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപെട്ടവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തിനിടയാക്കിയ കാരണമെന്തെന്നും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ പറഞ്ഞു.
Bus accident in China: 14 dead, 37 injured














