അങ്കത്തട്ടിലേക്ക് ബിജെപിയും; പാലക്കാട് സി കൃഷ്ണകുമാറും വയനാട് നവ്യ ഹരിദാസും ചേലക്കയില്‍ കെ ബാലകൃഷ്ണനും സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങി ബിജെപിയും. പാലക്കാട്, വയനാട്, ചേലക്കര സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാവും. പാലക്കാട് സി കൃഷ്ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്ണനും സ്ഥാനാര്‍ത്ഥികള്‍.

നവ്യ ഹരിദാസ് നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്.
സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു. പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാമത് എത്തിയിരുന്നു. ഒരു തവണ വി.എസ് അച്യുതാനന്ദനോടാണ് പരാജയപ്പെട്ടത്.