
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള നിർദേശം ആഭ്യന്തര വകുപ്പ് ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചു.
ജാമ്യം ലഭിക്കാൻ സാധ്യത കൂടുതലുള്ള കേസുകൾ എല്ലാം പിൻവലിക്കാനാണ് നിർദേശം. മുൻപ് പിൻവലിക്കാൻ നിർദേശിച്ച കേസുകളിൽ, അവ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിലെത്തിയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
സിഎഎ നിയമം കേന്ദ്രം വിജ്ഞാപനം ചെയ്തതിന് പിന്നാലെ കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിഎഎ വിരുദ്ധ കേസുകള്‍ പിന്‍വലിക്കാത്തതിൽ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സിഎഎ പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്താനാണ് സിപിഎം തീരുമാനം.