ടെല്‍ അവീവ്: ഇസ്‌ലാമിക മതഗ്രന്ഥമായ ഖുര്‍ആനില്‍ മൂത്രമൊഴിക്കുന്ന ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ സൈനികന്‍. ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തിയ വടക്കന്‍ ഗാസയിലെ ജബലിയയില്‍ നിന്നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗിവാതി ബ്രിഗേഡിലെ സൈനികനാണ് ചിത്രം പങ്കുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇസ്‌ലാം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിട്ടുണ്ട്. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ അധിനിവേശത്തിനെതിരെ മുസ്‌ലിം രാജ്യങ്ങള്‍ ഐക്യത്തോടെ പ്രതികരിക്കണമെന്നും സിഎഐആര്‍ ആവശ്യപ്പെട്ടു. നേരത്തേയും ഇസ്‌ലാം മതഗ്രന്ഥത്തിന് നേരെ ഇസ്രയേല്‍ സൈനികര്‍ ആക്രമം അഴിച്ചുവിട്ടിരുന്നു. ഖുര്‍ആന്‍ കത്തിക്കുന്നതിന്റെയും പേജുകള്‍ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങളും സൈനികര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.















