
ന്യൂഡല്‍ഹി: കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗാംഗുലി സ്ഥാനം രാജിവെച്ച് ബിജെപിയിലേക്ക്. വ്യാഴാഴ്ച ഉച്ചയോടെ താന്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയായ തംലുക്ക് സീറ്റില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വളരെ കഠിനാധ്വാനിയായ മനുഷ്യന്‍’ എന്നാണ് കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയെ പ്രശംസിച്ച അഭിജിത് തൃണമൂലിനെ കുറ്റപ്പെടുത്തുകയും അഴിമതിയാണ് തൃണമൂലെന്നും കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദി വളരെ കഠിനാധ്വാനി ആണെന്നും അദ്ദേഹം ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു.