
ധനുഷ് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും ആരാധക പ്രതീക്ഷ നേടിയ ചിത്രംകൂടിയാണിത്. മത്രമല്ല, ധനുഷ് നായകനാകുന്ന 47ാമത്തെ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ക്യാപ്റ്റന്‍ മില്ലറുടെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.
ധനുഷ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ അഭിനന്ദനങ്ങളുമായി ആരാധകര്‍ കമന്റ് സെക്ഷനിലെത്തി.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലറില്‍ ധനുഷും പ്രിയങ്ക അരുള്‍ മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവ രാജ്കുമാര്‍, സണ്‍ദീപ് കിഷന്‍, ജോണ്‍ കൊക്കന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി.വി പ്രകാശാണ് ചത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
ക്യാപ്റ്റന്‍ മില്ലര്‍ ജനുവരി 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.