
തൃശൂര്‍: മാള കുഴിക്കാട്ടുശ്ശേരിയില്‍ കാര്‍ പാറമടയിലെ വെള്ളക്കെട്ടിലേയ്ക്ക് വീണ് മൂന്ന് പേര്‍ മരിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ സ്വദേശികളായ ശ്യാം, ജോര്‍ജ്, മൂരിക്കാട് സ്വദേശി ടിറ്റോ, എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ പാറമടയിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നതിന് പിന്നാലെ ആളൂര്‍ പോലീസും, മാള ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല.
പിന്നീട് ചാലക്കുടിയില്‍ നിന്നും എത്തിയ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12.45 ഓടെയാണ് കാറില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Tags:













