
ന്യൂഡല്‍ഹി: ബീഹാറിലെ ബെഗുസാരായിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 6 പേര്‍ക്ക് ദാരുണാന്ത്യം. 3 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിമരിയയില്‍ നിന്ന് സീറോമൈലിലേക്ക് പോവുകയായിരുന്ന ഓട്ടോ, എന്‍എച്ച്-31 നാലുവരിപ്പാതയില്‍ രത്തന്‍ ചൗക്കിന് സമീപം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റ മറ്റ് മൂന്ന് പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിമരിയയില്‍ നിന്ന് സീറോമൈലിലേക്ക് പോവുകയായിരുന്ന ഓട്ടോ, എന്‍എച്ച്-31 നാലുവരിപ്പാതയില്‍ രത്തന്‍ ചൗക്കിന് സമീപം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പലരുടേയും മൃതദേഹങ്ങള്‍ ഛിന്നിച്ചിതറിയ നിലയിലായിരുന്നു.
Tags:












