
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസെടുത്ത് പൊലീസ്. നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. ബാലചന്ദ്രമേനോന്റെ ചിത്രങ്ങള്‍ പ്രതികള്‍ ദുരുപയോഗം ചെയ്തെന്നും പൊലീസ് പറയുന്നു.
നടിയും അഭിഭാഷകനും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് എഫ് ഐ ആറിലുണ്ട്. അഭിഭാഷകന്‍ സംഗീത് ലൂയിസ് രണ്ടാം പ്രതിയാണ്. നടിയുടെ അഭിമുഖം അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍വെച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്.