പ്ലാവ് കരിഞ്ഞു പോയതുമായി ബന്ധപ്പെട്ട് തർക്കം; മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോനെതിരെ കേസ്

കോട്ടയം:  സ്ഥാപനത്തിന്റെ കെട്ടിട ലൈസന്‍സിനെ ചൊല്ലി പഞ്ചായത്തിനെതിരെ മുമ്പ് സമരംചെയ്ത   മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോനും പരിസ്ഥിതി പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷം. സംഭവത്തിൽ പൊലീസ്  കേസെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകയുടെ പരാതിയില്‍ ഷാജിമോനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. 

ഷാജിമോന്റെ സ്ഥാപനത്തിനു മുന്നിലെ പ്ലാവ് കരിഞ്ഞു പോയതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍  സ്ഥാപനത്തിന്റെ മുന്നിലേക്ക് ജാഥയായി എത്തി  സമരം നടത്തിയിരുന്നു. ഇത് തടയാനെത്തിയ ഷാജിമോൻ എത്തി.  തുടർന്ന്  വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

പ്രതിഷേധക്കാര്‍ക്ക് മുന്നിലെത്തി അസഭ്യം പറഞ്ഞും പിടിച്ചുതള്ളിയും ഷാജിമോന്‍ പ്രശ്നമുണ്ടാക്കിയെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് നേരെയും ഷാജിമോന്‍ കയ്യേറ്റ ശ്രമം നടത്തിയതായി പരാതിയുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നുപറഞ്ഞ് എത്തിയവരൊന്നും പ്രദേശ വാസികളല്ലെന്നും അവര്‍ ആരുടെയോ കൈയില്‍നിന്ന് പണം പറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഷാജിമോന്‍ ആരോപിച്ചു. 

case Against expat businessman Shajimon over verbally Abusing woman

More Stories from this section

family-dental
witywide