‘ഏഴ് കോടി നല്‍കി, ചിത്രം ഹിറ്റായപ്പോള്‍ മുടക്കുമുതലോ ലാഭവിഹിമോ തന്നില്ല’: മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: തീയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി മാറുകയും മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന പേരെടുക്കുകയും ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി, എന്നിവര്‍ക്കെതിരേയാണ് കേസ്. അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദാണ് പരാതിക്കാരന്‍. 22 കോടി മുതല്‍ മുടക്കിലുള്ള ചിത്രത്തിനായി ഏഴ് കോടി രൂപ നല്‍കിയത് താനാണെന്നും ചിത്രം ഹിറ്റായപ്പോള്‍ ലാഭ വിഹിതം നല്‍കിയില്ലെന്നും ആരോപിച്ചാണ് പരാതി.

സിറാജ് സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം മരട് പൊലീസാണ് കേസെടുത്തത്.

നാല്‍പതു ശതമാനം ലാഭ വിഹിതമാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതെന്നും തന്റെ കയ്യില്‍ നിന്നും ഏഴുകോടി കൈപ്പറ്റിയ ശേഷം ലാഭ വിഹിതമോ മുതല്‍ മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.

More Stories from this section

family-dental
witywide