കലാപശ്രമം, സ്വകാര്യത ലംഘനം: ഫോൺ ചോർത്തൽ പരാതിയിൽ പിവി അൻവറിന് എതിരെ കേസ്

സംസ്ഥാന സര്‍ക്കാരിനെയും കേരള പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദങ്ങള്‍ക്ക് തുടക്കമിട്ട ഫോണ്‍കോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് എതിരെ കേസ്. പൊലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കറുകച്ചാല്‍ പൊലീസിന്റെ നടപടി. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

പൊലീസിന്റെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ പി വി അന്‍വര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചു. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയിൽ പറയുന്നു.

പി വി അന്‍വര്‍ എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരമാണെന്ന് നേരത്തെ ഗവര്‍ണറും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്വേഷണറിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ പൗരന്മാരുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ സ്വാഭാവികമായും പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതെല്ലാം സ്വാഭാവികമായ പരിശോധനയ്ക്ക് വിധേയമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Case registered against PV Anvar MLA in phone tapping case

More Stories from this section

family-dental
witywide