താനൂര്‍ താമിർ ജിഫ്രി കസ്റ്റഡി മരണം; പ്രതികളായ 4 പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം: കേരളത്തിൽ ഏറെ ചർച്ചയായ താനൂര്‍ കസ്റ്റഡി മരണത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സി പി ഒ ജിനേഷ്, രണ്ടാം പ്രതി സി പി ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സി പിഒ അഭിമന്യു, നാലാം പ്രതി സി പി ഒ വിപിന്‍ എന്നിവരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പ്രതികളുടെ വീട്ടിലെത്തിയാണ് സി ബി ഐ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയെന്ന ചെറുപ്പക്കാരൻ 2023 ഓഗസ്റ്റ് ഒന്നിനാണ് കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കെയുള്ള മരണം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമാണ് ഇടയാക്കിയത്. ക്രൂരമര്‍ദനമേറ്റാണ് താമിര്‍ ജിഫ്രിയുടെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസ് പ്രതിക്കൂട്ടിലായി. ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു ആരോപണം. കേസ് വലിയ വിവാദമായതോടെ സംസ്ഥാന സർക്കാർ സി ബി ഐക്ക് കൈമാറുകയായിരുന്നു.

CBI arrested 4 police officers in tanur custody murder case