
കൽപ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസ് കഴിഞ്ഞ ദിവസം ഏറ്റെടുത്ത സി ബി ഐ പ്രഥമിക അന്വേഷണം നടത്തി ഇന്ന് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ എഫ് ഐ ആർ സമർപ്പിച്ചത്. നിലവിൽ 21 പ്രതികളാണ് സി ബി ഐയുടെ പ്രതിപട്ടികയിലുള്ളത്. പ്രഥമിക അന്വേഷണം മാത്രം നടത്തിയിട്ടുള്ളതിനാൽ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ എഫ് ഐ ആറിൽ ചുമത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാകും കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുകയെന്ന് സി ബി ഐ വ്യക്തമാക്കി.
CBI files FIR in Sidharthan death case mananthavady court