
ന്യൂഡല്‍ഹി: ജാമ്യത്തുക കെട്ടിവയ്ക്കാനാവാതെ ജയിലില്‍ കഴിയുന്ന പാവപ്പെട്ട തടവുകാര്‍ക്ക് ധനസഹായം നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയം 20 കോടി രൂപ അനുവദിച്ചു.
എല്ലാ സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തില്‍, ഓരോ സംസ്ഥാനവും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന ആസ്ഥാനത്തേക്ക് തടസ്സങ്ങളില്ലാതെ ഫണ്ട് ഒഴുകുന്നതിന് ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന് മന്ത്രാലയം പറഞ്ഞു, അതുവഴി ആവശ്യമുള്ളവര്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ കഴിയും.
‘ആഭ്യന്തര മന്ത്രാലയം പ്രതിവര്‍ഷം 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്, ഇത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പാവപ്പെട്ട തടവുകാര്‍ക്ക് ജയിലില്‍ നിന്ന് മോചനം നേടുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിന് ഉപയോഗിക്കാനാകുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് പറഞ്ഞു.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ ഫണ്ട് ഒഎത്തുന്നതിനും വേണ്ടനിരവധി നടപടികള്‍ കൈക്കൊള്ളാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനായി എംപവേര്‍ഡ് കമ്മിറ്റികള്‍’ രൂപീകരിക്കാനും സംസ്ഥാന അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശങ്ങളുടെ ആസ്ഥാന തലത്തില്‍ ഒരു ‘മേല്‍നോട്ട സമിതി’ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.