കേന്ദ്രം ഇടപെട്ടു: നീക്കിയ ഇന്ത്യന്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ തിരികെ എത്തും

ന്യൂഡല്‍ഹി: സേവന ഫീസ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ മൊബൈല്‍ ആപ്പുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഗൂഗിള്‍ ആരംഭിച്ചു. വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തുകയും അനുകൂല തീരുമാനം എടുക്കുകയും ചെയ്തത്.

പ്രമുഖ മാട്രിമോണി ആപ്പായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി അടക്കമുള്ളവയും ചില പ്രമുഖ കമ്പനികളുടെ ആപ്പും ഇതില്‍പ്പെട്ടിരുന്നു.

വെള്ളിയാഴ്ച, ഗൂഗിള്‍ 10 ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ നീക്കം ചെയ്തിരുന്നു. Matrimony.com ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു. ഈ നീക്കത്തെ ‘ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ ഇരുണ്ട ദിനം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ മുന്‍നിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനര്‍ത്ഥം എന്നും ജാനകിരാമന്‍ ആപ്പ് നീക്കത്തോട് പ്രതികരിച്ചു.

അധിക ഫീസ് ചുമത്തുന്നതില്‍ യുഎസ് ടെക് ഭീമനായ ഗൂഗിളിനോടും പ്ലേസ്റ്റോറിനോടും പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അത് ഗൂഗിളിനെ അറിയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.

More Stories from this section

family-dental
witywide