
ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ മടക്കിവിളിക്കുമെന്നും സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം പിൻവലിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ.
സൈന്യത്തിന് പകരം ക്രമസമാധാന ചുമതല കശ്മീര്‍ പൊലീസിന് കൈമാറുന്നതു പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. ജെ കെ മീഡിയ ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കശ്മീരില്‍ സെപ്തംബര്‍ 30 ന് മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും. കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കും എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന് നല്‍കിയ ഉറപ്പാണ് അത് പാലിക്കപ്പെട്ടിരിക്കും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച സമയ പരിധിയായിരുന്നു സെപ്തംബര്‍ 30.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പിന്‍വലിച്ച നടപടി കശ്മീരിൽ ബിജെപിയുടെ കരുത്ത് വര്‍ധിപ്പിച്ചു എന്ന് അമിത് ഷാ അവകാശപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ മനസില്‍ ബിജെപി ഇടം പിടിച്ചു കഴിഞ്ഞു, സംഘടനാ സംവിധാനവും ശക്തിപ്പെടുത്തി. ജനങ്ങള്‍ക്ക് അവരുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്ത് നേരത്തെ മൂന്ന് പാര്‍ട്ടികളുടെ നാടുവാഴിത്തമാണ് നിലനിന്നിരുന്നത്. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ചിരുന്ന അവര്‍ക്കുള്ള മറുപടി കൂടിയായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും അമിത് ഷാ അവകാശപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു വ്യാജ ഏറ്റുമുട്ടൽ പോലും നടന്നിട്ടില്ലെന്നും ഷാ പറഞ്ഞു. പാക്കിസ്ഥാനിൽ വേരുകളുള്ള സംഘടനകളുമായല്ല കശ്മീരിലെ യുവാക്കളുമായി ഞങ്ങൾ ചർച്ച നടത്തും. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 സംഘടനകളെ മോദി സർക്കാർ നിരോധിച്ചു, 36 വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ചു, തീവ്രവാദ ധനസഹായം തടയാൻ 22 ലധികം കേസുകൾ രജിസ്റ്റർ ചെയ്തു, 150 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 134 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഞങ്ങൾ കശ്മീരിൽ സമാധാനം പ്രതിഷ്ഠിച്ചിരിക്കുന്നു, സമാധാനം വാങ്ങാൻ കഴിയില്ല. ആർക്കെങ്കിലും ഒരു സംവാദം വേണമെങ്കിൽ അത് ഭരണഘടനയുടെ പരിധിയിൽ നിന്ന് നടത്താം. അദ്ദേഹം പറഞ്ഞു.
പാക്ക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ബിജെപിയും മുഴുവൻ പാർലമെൻ്റും വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയും ഇന്ത്യയുടേതാണ്. ഓരോ ഇന്ത്യക്കാരൻ്റെയും ഓരോ കശ്മീരിയുടെയും ലക്ഷ്യമാണ് അത്”, അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ്റെ ഗൂഢാലോചനകളിൽ നിന്ന് വിട്ടുനിൽക്കാൻ കശ്മീരിലെ യുവാക്കളോടും ഷാ ആവശ്യപ്പെട്ടു.
“ഇന്ന് പാകിസ്ഥാൻ പട്ടിണിയും ദാരിദ്ര്യവും കൊണ്ട് മൂടപ്പെട്ടിരിക്കുന്നു, അവിടെയുള്ള ആളുകൾ കശ്മീരിനെ സ്വർഗ്ഗമായി കാണുന്നു. ആർക്കെങ്കിലും കശ്മീരിനെ രക്ഷിക്കാൻ കഴിയുമെങ്കിൽ, അത് പ്രധാനമന്ത്രി മോദി മാത്രമാണെന്ന് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
center to pull back troops from J&K says Amit Shah