
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണയ്ക്ക് തുടക്കമായി. മന്ത്രിസഭ മുഴുവന്‍ ഡല്‍ഹിയിലെ സമരവേദിയിലുണ്ട്. മന്ത്രിസഭയെക്കൂടാതെ കേരളത്തില്‍ നിന്നും ഇടതുപക്ഷ ജന പ്രതിനിധികളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. 10.45 ഓടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളഹൗസില്‍ നിന്ന് മാർച്ചായി പ്രതിഷേധം ആരംഭിച്ചത്.
പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടന പ്രസംഗം ജോണ്‍ ബ്രിട്ടാസ് എം.പിയാണ് നടത്തിയത്. ഇളമരം കരീം എം.പി സ്വാഗത പ്രസംഗം നടത്തുകയും ചെയ്ത പരിപാടിയില്‍ ഇപ്പോള്‍ മുഖ്യമന്ത്രി പ്രസംഗിക്കുകയാണ്. കേന്ദ്ര അവഗണനയുടെ കണക്കുകള്‍ ഉള്‍പ്പെടെ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
കേരളത്തിലെ ഭരണപക്ഷത്തുനിന്നുള്ള നേതാക്കളും സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും എ.എ.പി നേതാക്കളും സമരത്തിന്റെ ഭാഗമായിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡിഎംകെ നേതാക്കള്‍ അടക്കം സമരത്തിന് പിന്തുണയുമായി ജന്തൻ മന്ദറിലെത്തി.
വിവിധ പാര്‍ട്ടികളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും














