വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

കണ്ണൂർ പറശിനിക്കടവിലെ വാട്ടർതീം പാർക്കിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കാസർഗോഡ് കേന്ദ്ര സർവകലാശാല ഇംഗ്ലിഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ. വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിലെ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ അപമര്യാദയായി പെരുമാറിയെന്നാണ് മലപ്പുറം സ്വദേശിയായ 22കാരിയുടെ പരാതി. ഇന്നലെയാണ് സംഭവം.

പാർക്കിലേക്കു കുടുംബസമേതമാണ് യ ഇഫ്തിക്കർ യാത്ര നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇഫ്തിക്കറിനെ റിമാൻഡ് ചെയ്തു. ഇഫ്തിക്കർ അഹമ്മദ് നേരത്തെ സർവകലാശാലയിലെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയതായി പരാതിയുയർന്നിരുന്നു. തുടർന്ന് സർവകലാശാലയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പരീക്ഷയ്ക്കിടെ ബോധരഹിതയായ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.  ഇയാൾക്ക് എതിരെ, ജോലിചെയ്ത മിക്ക കോളജുകളിലും പീഡന ശ്രമ പരാതി ഉണ്ടായിട്ടുണ്ട്. സസ്പെൻഷൻ കഴിഞ്ഞ് വീണ്ടും ഇദ്ദേഹം ഇത് ആവർത്തിക്കുയാണ് പതിവ്.

central University Professor arrested After molesting A Woman In A Water Theme Park

More Stories from this section

family-dental
witywide