സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. മൂ

ലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും സൌജന്യങ്ങളുടെ പെരുമഴയാണ് ജനങ്ങൾക്കായി വാഗ്ദാനം ചെയ്യാറുള്ളത്. ബിജെപി അടക്കമുള്ള പാർട്ടികൾ ഇതേ നിലപാടു തന്നെയാണ് സ്വീകരിക്കുന്നത്. ഈ കഴിഞ്ഞ 5 നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇത് കണ്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

Centre cautions against ‘freebies’ in meeting of chief secretaries

More Stories from this section

family-dental
witywide