ചാക്കോളമണ്ണിൽ ജേക്കബ് ചെറിയാൻ നിര്യാതനായി

കോട്ടയം പാക്കിൽ സാഹിത്യ പ്രവർത്തക സഹകരണസംഘം റിട്ട.മാനേജർ ചാക്കോളമണ്ണിൽ ജേക്കബ് ചെറിയാൻ (90) അന്തരിച്ചു. ഭാര്യ: മങ്കൊമ്പ് കുടുംബാംഗം ഏലിയാമ്മ നൈനാൻ (റിട്ട. അധ്യാപിക, സിഎംഎസ്. ഹൈസ്കൂൾ).

മക്കൾ: സന്തോഷ് ജോർജ് ജേക്കബ് ( കോ-ഓർഡിനേറ്റിങ് എഡിറ്റർ, മനോരമ ഓൺലൈൻ), സനിത സാറാ ജേക്കബ് (അധ്യാപിക, സിഎംഎസ്. എച്ച്എസ്, പള്ളം). മരുമക്കൾ: ഡോ. ലത മേരി ചെറിയാൻ (എച്ച്ഒഡി, ഗവ. ഡെൻറൽ കോളജ്, കോട്ടയം), കുര്യൻ കോശി (മാനേജർ, എൽഐസി, ചെങ്ങന്നൂർ).

മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിക്കും. 12-ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പള്ളം സെയ്ൻ്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.

Chakkolamannil Jacob Cheriyan Passed Away