ചംപയ് സോറൻ മറുകണ്ടം ചാടുമോ? ഹേമന്ത് സോറന്റെ വിശ്വസ്തൻ ഡൽഹിയിൽ; ബിജെപിയിലേക്കെന്ന് അഭ്യൂഹം

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ ഡൽഹിയിലെത്തി. അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഡൽഹി യാത്ര. ഈ വർഷം നടക്കാനിരിക്കുന്ന ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കൂറുമാറിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) എയർപോർട്ടിൽ എത്തിയ ഉടൻ, കൂറുമാറ്റ സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് സോറൻ പ്രതികരിച്ചു, “ഞാൻ എൻ്റെ വ്യക്തിപരമായ ജോലികൾക്കായാണ് ഇവിടെ വന്നത്,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സോറൻ്റെ ദേശീയ തലസ്ഥാന സന്ദർശന വേളയിൽ മറ്റ് നാല് ജെഎംഎം നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

എന്നാൽ അത്തരം അഭ്യൂഹങ്ങളെക്കുറിച്ചോ വാർത്തകളെക്കുറിച്ചോ തനിക്കൊന്നും അറിയില്ലെന്നും, താൻ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തതിനെ തുടർന്നാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ അധികാരത്തിലേറിയത്. എന്നാൽ ജാമ്യം ലഭിച്ച ഹേമന്ത് സോറൻ തിരിച്ചെത്തിയതോടെ ചംപയ്ക്ക് മുഖ്യമന്ത്രി സ്ഥാനം തിരികെ നൽകേണ്ടി വന്നിരുന്നു. ഇതിൽ ചംപയ് സോറൻ അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.

More Stories from this section

family-dental
witywide