
ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ 24 മണിക്കൂറിലധികമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ക്ക് വിരാമം. സര്‍ക്കാരുണ്ടാക്കാന്‍ ചംപായി സോറിനെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇന്നലെ രാത്രി 11ഓടെയാണ് ഗവർണർ സിപി രാധാകൃഷ്ണൻ ചംപായ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചു. മുഖ്യമന്ത്രിയായുള്ള ചംപായ് സോറന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയ്ക്കണം.
സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാൻ വൈകുന്നതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിലധികമായി ഉണ്ടായത്. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ കാലാവസ്ഥ മോശമായതിനെ തുടർന്ന് എത്തിയെങ്കിലും പോകാനായില്ല.
അതിനിടെ മുൻമുഖ്യമന്ത്രി ഹേമന്ദ് സോറൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞദിവസം രാത്രിയാണ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഭൂമി കുംഭകോണ കേസിൽ ഏഴര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുൻപ് സോറൻ രാജ്ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറുകയായിരുന്നു.
Champai Soren To Take Oath As Jharkhand Chief Minister Today