
കേവല ഭരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളുടെ പിന്തുണയില്‍ മാത്രമെ നരേന്ദ്ര മോദിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കു. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ജെ.ഡി.യു നേതാവ് നിതീഷ്കുമാര്‍, ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിന്‍ഡെ, എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍, എല്‍.എസ്.പി, ആര്‍.എല്‍.ഡി, ജെ.ഡി.എസ് തുടങ്ങി 14 സഖ്യകക്ഷികളുണ്ട് എന്‍.ഡി.എയില്‍. എല്ലാവര്‍ക്കും കേന്ദ്ര മന്ത്രിസഭയില്‍ ഇടംവേണം.
ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നത് 10 കേന്ദ്ര മന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവുമാണ്. മന്ത്രിസഭയിലെ ഏറ്റവും പ്രധാന വകുപ്പുകളായ ധനം, കൃഷി, റൂറല്‍ ഡെവലപ്മന്റ്, വിദ്യാഭ്യാസം, ഹൗസിംഗ്, ജലസേചനം, ഐ.ടി തുടങ്ങിയ വകുപ്പുകളാണ് ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നത്. ഒപ്പം ലോക്സഭാ സ്പീക്കര്‍ സ്ഥാനവും വേണം.
ജെ.ഡിയു നേതാവ് നിതീഷ് കുമാര്‍ ആവശ്യപ്പെടുന്നത്. രണ്ട് കാബിനറ്റ് മന്ത്രി സ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവും ഒപ്പം ബിഹാറിന് പ്രത്യേക സംസ്ഥാന പദവിയുമാണ്.
ശിവസേന ഷിന്‍ഡെ വിഭാഗത്തിനും കാബിനറ്റ് മന്ത്രിസ്ഥാനം തന്നെ വേണം. ഒപ്പം ആർഎൽഡി, ജെ.ഡി.എസ് പാര്‍ടികളും കാബിനറ്റ് മന്ത്രിസ്ഥാനം തന്നെ ആവശ്യപ്പെടുന്നു. ഇതൊക്കെ എങ്ങനെ നല്‍കും എന്നത് തന്നെയാകും ബിജെപിക്ക് മുന്നിലെ തലവേദന. ഏതായാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയാലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാംസര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് സാധിക്കു.
Chandra Babu Naidu Bargains for 10 Cabinet Ministers And Speaker Position