
ശബരിമല: ഇരുമുടിക്കെട്ടുമായി മല ചവിട്ടി അയ്യപ്പ സന്നിധിയിലെത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പതിനെട്ടാംപടി കയറി മറ്റുള്ള തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് പൊലീസുകാര്‍ എം.എല്‍.എയെ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങുകയായിരുന്നു അദ്ദേഹം.
മാളികപ്പുറത്തേക്ക് എത്തിയപ്പോള്‍ തീര്‍ഥാടകര്‍ തിരിച്ചറിഞ്ഞു. എം.എല്‍.എയെ ശബരിമലയില്‍ കണ്ടത് തീര്‍ത്ഥാടകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. പിന്നെ പലര്‍ക്കും ഒപ്പം നിന്നു ഫോട്ടോ എടുക്കണമെന്നായി.
രണ്ടാംതവണയാണ് ശബരിമല ദര്‍ശനത്തിന് ചാണ്ടി ഉമ്മന്‍ എത്തുന്നത്. 2022ലാണ് ആദ്യമായി മല ചവുട്ടി അയ്യനെ കാണാന്‍ എത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങിയിരുന്നു.
നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശന സൗകര്യമൊരുക്കിയതും അതുമൂലം മറ്റ് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടായതും വിവാദമായതിനിടെയാണ് എം.എല്‍.എയായ ചാണ്ടി ഉമ്മന്‍ പ്രത്യേക പരിഗണന വേണ്ടെന്നു പറഞ്ഞ് ഭക്തര്‍ക്കൊപ്പം അയ്യന്റെ സന്നിധിയിലെത്തിയത്.