‘ഒരു കെഎസ്ആർടിസി ജീവനക്കാരനോട് ഇത്രയും ദയവില്ലാതെ പെരുമാറരുതായിരുന്നു’, മേയറോടും എംഎൽഎയോടും ചെന്നിത്തല

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുള്ള വിവാദത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല രംഗത്ത്. പൊതുപ്രവർത്തകരുടെ പെരുമാറ്റം മാന്യവും പൊതു സമൂഹത്തിനു മാതൃകയാകാവുന്ന തരത്തിലുമായിരിക്കണം. മേയറും ഭർത്താവായ എം എൽ എ യും പക്വതയോടെ പെരുമാറണമായിരുന്നു. ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനോട് ഇത്രയും ദയവില്ലാതെ പെരുമാറാൻ പാടില്ലായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

അയാൾ എന്തു തെറ്റാണ് ചെയ്തത്. ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടത് കണ്ട എല്ലാവർക്കുമറിയാം അയാൾ തെറ്റുകാരനല്ലെന്ന് . തൊഴിലാളി സുഹൃത്തുക്കളുടെ പ്രയാസങ്ങൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇക്കാര്യത്തിൽ പോലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. ഡ്രൈവറുടെ മൊഴിപോലും രേഖപ്പെടുത്താത്തത് അംഗീകരിക്കാൻ കഴിയില്ല. എന്തൊരു അപമാനകരമായ സംഭവമാണ്. ഇക്കാര്യത്തിൽ ഡ്രൈവർ പ്രഥമദൃഷ്ട്യാ തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് അയാൾക്ക് എതിരായ ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

chennithala direction on mayor arya rajendran ksrtc bus driver controversy

More Stories from this section

dental-431-x-127
witywide