ചിക്കാഗോ കോസ്മോപൊളിറ്റൻ ക്ലബിന് പുതിയ ഭാരവാഹികൾ, ജനുവരി 20 ചുമതലയേൽക്കും

ചിക്കാഗോ കോസ്മോപൊളിറ്റൻ ക്ലബ്ബിനെ പുതിയ ഭാരവാഹികൾ നയിക്കും. പ്രസിഡണ്ടായി പ്രിൻസ് ഈപ്പനും സെക്രട്ടറിയായി പ്രതീഷ് തോമസും തിരഞ്ഞെടുക്കപ്പെട്ടു. തോമസ് വിൻസൻറ് (വൈസ് പ്രസിഡൻ്റ്), സതീഷ് നിരവത്ത്( ട്രഷറർ), സോണി  ഇടക്കുന്നത്ത് (ജോയിന്റ് സെക്രട്ടറി), ജോ വെളിയത്ത്മാലി ,ബിറ്റോ പഴയാറ്റിൽ, ജയ്സൺ മാത്യു ( മൂവരും ബോർഡ് മെമ്പേഴ്സ്), ആൽവിൻ ഷിക്കോർ( ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രതിനിധി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഡിസംബർ മൂന്നാം തീയതി ക്ലബ് ഹൗസിൽ നടന്ന 2023ലെ ജനറൽബോഡി യോഗത്തിലാണ് 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനുവരി 20നു നടക്കുന്ന ആനുവൽ ഡേയിൽ  ഈ പുതിയ ഭാരവാഹികൾ ചുമതല ഏൽക്കും.നിയുക്ത പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും നിലവിലെ പ്രസിഡണ്ട് രാജി മാത്യു അഭിനന്ദിച്ചു.

 സാമൂഹിക പങ്കാളിത്തം, നല്ല സൗഹൃങ്ങൾ എന്നിവ ശക്തവും വിപുലവുമാക്കുക, സമൂഹിക പ്രതിബദ്ധതയോടെ സേവനങ്ങൾ ചെയ്യുക, ക്ലബ്  അംഗങ്ങളുടെ കഴിവുകൾ പ്രകടമാക്കാൻ അവസരങ്ങൾ ഒരുക്കുക എന്നിവയിലാണ് ഭരണസമിതിയുടെ ശ്രദ്ധയെന്ന് പ്രസിഡന്റ് പ്രിൻസ് ഈപ്പൻ അറിയിച്ചു.

Chicago Cosmopolitan Club new Office bearers

More Stories from this section

family-dental
witywide